പലപ്പോഴും നമ്മൾ മോഹിച്ച ആളുടെ കൂടെ ജീവിക്കണമെന്ന ആഗ്രഹം യാഥാർഥ്യമാകാറില്ല, കാരണം ആ പ്രണയമൊരിക്കലും സാഫല്യമാകാൻ വിധിച്ചിട്ടില്ലാത്തത് കൊണ്ടാകാം. പക്ഷെ ആ പ്രണയകാലം അകന്നു പോകുമ്പോഴും തമ്മിൽ പങ്കു വച്ച സുന്ദര നിമിഷങ്ങൾ ഓർമ്മയിൽ തങ്ങും. സജ്‌ന സുധീർ ചിട്ടപ്പെടുത്തിയ പുതിയ ഗാനം “കനാ കനാ വാഴ്കിറേൻ” അങ്ങനെയുള്ള സുന്ദരമായ ഓർമ്മകളെ കുറിച്ചാണ്. ഈ തമിഴ് ഗാനത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത് ചാരു ഹരിഹരനാണ്. വളരെ ഇമോഷണൽ ഭാവത്തോടു കൂടി തന്നെ സജ്‌ന ഈ ഗാനം ആലപിച്ചിരിക്കുന്നു.

അമൽഡ ലിസ്, സിദ്ധാർഥ് രാജേന്ദ്രൻ എന്നിവരാണ് ഈ മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. സിദ്ധാർഥ് തന്നെയാണ് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നതും. ഛായാഗ്രഹണം ഉമാ കുമാരപുരവും ചിത്രസംയോജനം മനുജിത് മോഹനനും നിർവഹിച്ചിരിക്കുന്നു. മ്യൂസിക് 247നാണു മ്യൂസിക് വീഡിയോ നിർമിച്ച് റിലീസ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ