സിനിമയുടെ മേക്കിങ് വീഡിയോകൾ എപ്പോഴും കാഴ്ചക്കാരിൽ കൗതുകമുണർത്തുന്ന കാഴ്ചകളാണ്. ചെറിയ രംഗങ്ങൾക്കു പോലും അണിയറപ്രവർത്തകർ എടുക്കുന്ന കഷ്ടപാടുകളുടെയും അധ്വാനത്തിന്റെയുമൊക്കെ ദൃശ്യങ്ങളാണ് ഓരോ മേക്കിങ് വീഡിയോയും കാണിച്ചുതരുന്നത്. ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ആദ്യമായി സംവിധാനം ചെയ്ത ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ യൂട്യൂബിൽ തരംഗമാവുന്നത്.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവേളയിൽ മികച്ച കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനുമുള്ള പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. വിനീശ് ബംഗ്ലാനാണ് ചിത്രത്തിന്റെ കലാസംവിധാനം നിർവ്വഹിച്ചത്. സമീറ സനീഷായിരുന്നു വസ്ത്രാലങ്കാരം നിർവ്വഹിച്ചത്. സിദ്ധാർത്ഥ്, ബോബി സിംഹ, നമിത പ്രമോദ് എന്നിങ്ങനെ വലിയൊരു താര നിര തന്നെ അണിനിരന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് മുരളീഗോപിയാണ്. ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രം അതിന്റെ സാങ്കേതികതയിൽ ഏറെ മികവു പുലർത്തിയിരുന്നു. നിര്‍മ്മാതാവ്. പ്രത്യേകിച്ചും യുദ്ധരംഗങ്ങളുടെയൊക്കെ ചിത്രീകരണത്തിൽ. ആ രംഗങ്ങളുടെയെല്ലാം പിന്നണികഥകളാണ് ഇപ്പോൾ മേക്കിങ് വീഡിയോയിൽ കാണിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ