ഹലോയ്ക്കുശേഷം കല്യാണി പ്രിയദർശൻ നായികയായെത്തുന്ന തെലുങ്ക് സിനിമയാണ് ചിത്രലഹരി. സാജ് തേജയാണ് ചിത്രത്തിലെ നായകൻ. നിവേദ പേഥുരാജാണ് ചിത്രത്തിലെ മറ്റൊരു നായിക. കിഷോർതിരുമലയാണ് സംവിധായകൻ. സംഗീതം ദേവി ശ്രീ പ്രസാദാണ്. ഏപ്രിൽ 12 ന് ചിത്രം റിലീസ് ചെയ്യും.

പ്രിയദർശന്റെയും ലിസിയുടെയും മകളായ കല്യാണിയുടെ ആദ്യ ചിത്രമായിരുന്നു ഹലോ. അഖിൽ അക്കിനേനിയായിരുന്നു നായകൻ. അച്ഛൻ പ്രിയദർശന്റെ സംവിധാനത്തിൽ മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്. തമിഴിലും കല്യാണിക്ക് കൈനിറയെ ചിത്രങ്ങളാണ്.

Read: കല്യാണി ചിമ്പുവിന്റെ നായികയാവുന്നു

ശിവകാർത്തികേയന്റെ ‘ഹീറോ’യിൽ അഭിനയിച്ചുവരികയാണ് കല്യാണി. ‘ഇരുമ്പുതുറൈ’ എന്ന ചിത്രത്തിന്റെ സംവിധായകൻ പി.എസ്.മിത്രനാണ് ‘ഹീറോ’യുടെ സംവിധായകൻ. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘വാന്‍’ എന്ന ചിത്രത്തിലും കല്യാണിയുണ്ട്. ചിമ്പുവിന്റെ ‘മാനാട്’ എന്ന ചിത്രത്തിലും കല്യാണിയാണ് നായിക. മുൻപ് റാഷി ഖന്നയെ ആയിരുന്നു നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ ഒടുവിൽ നറുക്ക് വീണത് കല്യാണിക്കാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ