ആരാധകർ കാത്തിരുന്ന കലങ്കിലെ ടൈറ്റിൽ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. അർജിത് സിങ്ങിന്റെ മനോഹര ശബ്ദത്തിലെ ഗാനം ആലിയ ഭട്ടിന്റെയും വരുൺ ധവാന്റെയും നിശബ്ദ പ്രണയത്തെക്കുറിച്ചുളളതാണ്. പ്രിതം സംഗീതം പകർന്നിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്.

അഭിഷേക് വെർമൻ ആണ് കലങ്ക് സിനിമയുടെ സംവിധായകൻ. വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രത്തില്‍ ആലിയ ഭട്ടിനൊപ്പം മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സൊനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘കലങ്ക്’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook