ബോളിവുഡ് കാത്തിരിക്കുന്ന കലങ്ക് സിനിമയുടെ സെറ്റിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 700 ജോലിക്കാരുടെ പേരുടെ സഹായത്താൽ മൂന്നു മാസമെടുത്താണ് ചിത്രത്തിന് സെറ്റ് ഒരുക്കിയത്. ചിത്രത്തിലെ നായകന്മാരിലൊരാളായ വരുൺ ധവാനാണ് വീഡിയോയിൽ സെറ്റിനെക്കുറിച്ച് വിശദീകരിക്കുന്നത്.

വരുൺ ധവാൻ, ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സോണാക്ഷി സിൻഹ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത് എന്നിങ്ങനെ വൻതാരനിര തന്നെ കൈകോർക്കുന്ന ചിത്രമാണ് ‘കലങ്ക്’. ‘2 സ്റ്റേറ്റ്സ്’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന അഭിഷേക് വർമ്മനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

1940 കളുടെ പശ്ചാത്തലത്തിലാണ് ‘കലങ്കി’ന്റെ കഥ പറയുന്നത്. വരുൺ ധവാനും ആദിത്യറോയ് കപൂറുമാണ് ആലിയയുടെ നായകന്മാർ. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘കലങ്ക്’. ശ്രീദേവി ചെയ്യാനിരുന്ന റോളാണ് ശ്രീദേവിയുടെ മരണത്തെ തുടർന്ന് മാധുരിയിലെത്തി ചേർന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook