കലങ്ക് സിനിമയിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആലിയ ഭട്ടും മാധുരി ദീക്ഷിതുമാണ് വീഡിയോയിലുളളത്. ആലിയയുടെ ക്ലാസിക്കൽ ഡാൻസാണ് വീഡിയോയുടെ പ്രധാന ആകർഷണം. ശ്രേയ ഘോഷലും വൈശാലി മഹദയും ചേർന്ന് പാടിയ ‘ഘർ മോർ പർദേസിയ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. പ്രിതം സംഗീതം പകർന്നിരിക്കുന്ന ഗാനത്തിന്റെ വരികൾ അമിതാഭ് ഭട്ടാചാര്യയുടേതാണ്.

Read: ‘കലങ്കി’ ന്റെ കലക്കൻ ടീസർ എത്തി

അഭിഷേക് വെർമൻ ആണ് കലങ്ക് സിനിമയുടെ സംവിധായകൻ. വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രത്തില്‍ ആലിയ ഭട്ടിനൊപ്പം മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സോനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘കലങ്ക്’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook