ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘കക്ഷി അമ്മിണിപ്പിള്ള’യിലെ പുതിയ വീഡിയോ ഗാനം റിലീസായി. സാമുവൽ എബി സംഗീതം നൽകി സിയ ഉൽഹ ആലപിച്ച ‘ഉയ്യാരം പയ്യാരം’ എന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മനു മഞ്ജിത്താണ് ഗാനരചന. ഒരു വിവാഹാഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഗാനത്തിൽ ഒട്ടും സന്തോഷവാനല്ലാത്ത വരനായി നിറയുന്നത് അഹമ്മദ് സിദ്ദീഖ് ആണ്.

ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ‘കക്ഷി അമ്മിണിപ്പിള്ള’. ദില്‍ജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം റിജു രാജന്‍. സാറാ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

നർമത്തിനു പ്രാധാന്യം നൽകുന്ന ചിത്രം ഫാമിലി എന്റർടെയ്നർ ഴോണറിലാണ് വരുന്നത്. ‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

Read more: വിജയ് സൂപ്പറും പൗർണമിയും, കക്ഷി: അമ്മിണിപ്പിള്ള: അണിയറയില്‍ രണ്ട് ആസിഫ് അലി ചിത്രങ്ങള്‍

ഹരീഷ് കണാരന്‍, അഹമ്മദ് സിദ്ദീഖ്, വിജയരാഘവൻ, മാമുക്കോയ, ബേസിൽ ജോസഫ്, ബാബു സ്വാമി, സുധീര്‍ പറവൂര്‍, നിർമൽ പാലാഴി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സനിലേഷ് ശിവനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് . ഛായാഗ്രഹണം ബാഹുല്‍ രമേഷ്. സംഗീത സംവിധാനം ബിജിപാലും അരുണ്‍ മുരളീധരനും ചേർന്ന് നിർവ്വഹിക്കും. എഡിറ്റിംഗ് സൂരജ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook