കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരത്തിലെ പുതിയ ഗാനമെത്തി. കടവത്തൊരു തോണി എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പാട്ടിൽ നിറഞ്ഞ് നിൽക്കുന്നത് കാളിദാസാണ്.’ഇവിടം ഒരു പുഴയായിരുന്നു’ എന്ന വിഷയത്തില്‍ നടൻ കാളിദാസ് ജയറാം കവിത മത്സരത്തിൽ പങ്കെടുക്കുന്ന രംഗങ്ങളുള്ളതാണ് ഗാനം. എബ്രിഡ് ഷൈനാണ് പുമരം സംവിധാനം ചെയ്യുന്നത്. കഥയെഴുതിയിരിക്കുന്നതും എബ്രിഡ് ഷൈൻ തന്നെയാണ്.

കടവത്തൊരു തോണി എന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് അജീഷ് ദാസനാണ്. സംഗീതം നൽകിയിരിക്കുന്നത് ലീല എൽ.ഗിരികുട്ടനും. കാർത്തിക്കാണ് പാട്ട് പാടിയിരിക്കുന്നത്.

READ MORE: എനിക്കും പ്രണയം തോന്നിയിട്ടുണ്ട്: കാളിദാസ് ജയറാം

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം വൻ തരംഗമാണ് സൃഷ്‌ടിച്ചത്. ഫൈസൽ റാസി പാടിയ ആ ഗാനം കേരളക്കര ഇരു കൈയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്.
കുഞ്ചാക്കോ ബോബൻ, മീര ജാസ്‌മിൻ എന്നിവരും പൂമരത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഡോ.പോൾ വർഗീസും എബ്രിഡ് ഷൈനും ചേർന്നാണ് പൂമരം നിർമ്മിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook