കാടും കാട്ടിലെ ജീവിതവും പറയാൻ കടമ്പനായി ആര്യയെത്തുന്നു. രാഘവ സംവിധാനം ചെയ്യുന്ന കടമ്പൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കാട്ടിൽ തേൻ ശേഖരിച്ച് ജീവിക്കുന്ന ഒരു യുവാവായാണ് ആര്യ കടമ്പനിൽ എത്തുന്നത്.നമ്മൾ കണ്ട് പരിചയിച്ച ടാർസനെ ഓർമ്മിപ്പിക്കുന്നതാണ് ആര്യയുടെ കടമ്പൻ. രണ്ട് മിനിറ്റ് ദൈർഘ്യമുളള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.

കാട്ടിലെ മനുഷ്യരുടെ ജീവിക്കാനുളള പോരാട്ടമാണ് കടമ്പൻ പറയുന്നത്. ആക്ഷൻ നിറഞ്ഞതാണ് ട്രെയിലർ. തായ്‌ലന്റ്, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലായിരുന്നു കടമ്പന്റെ ചിത്രീകരണം. ചിത്രത്തിൽ സിക്‌സ്‌പാക്കുമായാണ് ആര്യ ജനഹൃദയം കീഴടക്കാനെത്തുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ആക്ഷനിൽ അൻപതോളം ആനകളാണുളളത്.

കാതറീൻ ട്രീസയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് യുവൻ ശങ്കർ രാജ. സൂപ്പർ ഗുഡ് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ട്രെയിലർ പുറത്തിറക്കി പ്രേക്ഷകരുടെ ആകാംഷ കൂട്ടിയ കടമ്പന്റെ അണിയറ പ്രവർത്തകർ ചിത്രമെന്ന് തിയേറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ