മലയാള സിനിമാ പ്രേമികളുടെ എക്കാലത്തെയും ആവേശമാണ് 1992 സംഗീത് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ യോദ്ധ എന്ന ചിത്രത്തിലെ ‘പടകാളി’ എന്ന ഗാനം. ഇപ്പോൾ ‘യോദ്ധ’ സിനിമ പുറത്തിറങ്ങി 25-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘പടകാളി’യുടെ വയലിന്‍ വെര്‍ഷന്‍ യൂട്യൂബില്‍ വൈറലാകുന്നു.

ഇന്നലെയാണ് ഒര്‍ഫിയോ ബാന്‍ഡ് തയ്യാറാക്കിയ ഗാനത്തിന്റെ വയലിന്‍ വെര്‍ഷന്‍ റിലീസ് ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരങ്ങളാണ് വീഡിയോ കണ്ടത്.

ബിച്ചു തിരുമലയുടെ വരികള്‍ക്ക് എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ യഥാര്‍ത്ഥ ഗാനം കെ.ജെ യേശുദാസും, എം.ജി ശ്രീകുമാറുമാണ് ആലപിച്ചത്. മോഹന്‍ലാലും ജഗതി ശ്രീകുമാറും തകർത്ത് അഭിനയിച്ച ഗാനം ഇരുപത്തിയഞ്ച് വര്‍ഷത്തിനു ശേഷം പുനസൃഷ്ടിക്കപ്പെട്ടപ്പോള്‍ സംഗീത മാന്ത്രികന്‍ ഏ.ആര്‍ റഹ്മാന്റെയും മോഹന്‍ലാലിന്റെയും ആരാധകരില്‍ വലിയ ആവേശമാണ് ഇതുണ്ടാക്കിയത്.

ഒര്‍ഫിയോ ബാന്‍ഡിനു വേണ്ടി ഫൈസല്‍ റാസിയാണ് വീഡിയോ സോംഗിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. റോബിന്‍ തോമസ്, കാരോള്‍ ജോര്‍ജ്, ഫ്രാന്‍സിസ് സേവ്യര്‍, ഹെറാള്‍ഡ് ആന്റണി, മരിയ ബിനോയ്, റെക്സ് ഐസക് എന്നിവരാണ് അണിയറ ശില്‍പികള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ