റഹ്മാൻ മാജിക്കുമായി കാട്ര് വെളിയിടൈയിലെ കല്യാണ പാട്ടെത്തി. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സാരട്ടു വണ്ടിയിലാ ഗാനത്തിന്റെ പ്രൊമോയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു മിനുറ്റും എട്ട് സെക്കന്റു ദൈർഘ്യമുളളതാണ് പ്രൊമോ.കാർത്തിയും അതിഥി റാവുവുമാണ് കാട്രു വെളിയിടൈയിലെ പ്രധാന താരങ്ങൾ. വളരെ കളർഫുളളായ ഒരു കല്ല്യാണ പാട്ടാണ് സരട്ടു വണ്ടിയിലാ. രസകരമായ ചുവടുകളുമായി പാട്ടിൽ നിറഞ്ഞ് നിൽക്കുകയാണ് കാർത്തിയും അതിഥി റാവുവും.

ഇരുവരുമുളള കല്യാണാഘോഷത്തിന്റെ വിവിധ രംഗങ്ങൾ കോർത്തിണക്കിയുളള നാല് മിനിറ്റ് 50 സെക്കന്റ് ദൈർഘ്യമുളള വിഡിയോ നേരത്തെ പുറത്തിറക്കിയിരുക്കുന്നു.

എ.ആർ.റെയ്ഹാന, ടിപ്പു, നികിത ഗാന്ധി എന്നിവരാണ് സരട്ടു വണ്ടിയിലാ ഗാനമാലപിച്ചിരിക്കുന്നത്. വരികളെഴുതിയിരിക്കുന്നത് വൈര മുത്തു. നേരത്തെ പുറത്തിറങ്ങിയ വാൻ വരുവാൻ, അഴകിയേ ഗാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അതിന് ശേഷമുളള മറ്റൊരു റഹ്‌മാൻ മാജിക്കാണ് സാരട്ട് വണ്ടിയിലാ ഗാനം.

ഒരു പൈലറ്റും ഡോക്‌ടറും തമ്മിലുള്ള പ്രണയകഥയാണ് കാട്ര് വെളിയിടൈ പറയുന്നത്. കാർത്തിയും അദിതി റാവുവുമാണ് മുഖ്യ വേഷങ്ങളിൽ. പൈലറ്റായി കാർത്തിയെത്തുമ്പോൾ അദിതി റാവുയെത്തുന്നത് ഡോക്‌ടറായാണ്. മണിരത്നം സംവിധാനം ചെയ്യുന്ന 25 -ാം ചിത്രമാണിത്. മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്നം തന്നെയാണ് ചിത്രം നിർമിക്കുന്നതും. ഊട്ടി, കൊടൈക്കനാൽ, ഹിമാചൽ പ്രദേശ്, ലഡാക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

കെ.പി.എ.സി.ലളിത, രുഗ്മിണി വിജയകുമാർ, ആർ.ജെ.ബാലാജി, ഡൽഹി ഗണേഷ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. മാർച്ചിൽ ചിത്രം തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ