ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം ‘മായാനദി’യിലെ ഏറ്റവും പുതിയ ഗാനം ശ്രദ്ധേയമാകുന്നു. ഷഹബാസ് അമ്മൻ ആലപിച്ചിരിക്കുന്ന ‘കാറ്റിൽ’ എന്ന് തുടങ്ങുന്ന ഗാനമാണ് ആരാധകരുടെ പ്രീതി പിടിച്ച് പറ്റിയത്. റെക്‌സ് വിജയനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച്‌ രചന നിര്‍വഹിക്കുന്ന ആഷിക് അബു ചിത്രം കൂടിയാണ് ഇത്. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍.

മഞ്ജു വാര്യരും റിമാ കല്ലിങ്കലും കേന്ദ്രകഥാപാത്രങ്ങളായ റാണി പദ്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മായാനദി’. റെക്സ് വിജയന്‍ സംഗീത സംവിധാനവും സൈജു ശ്രീധരന്‍ എഡിറ്റിംഗും, സമീറാ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കും. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിഐഎ എന്ന ചിത്രത്തിന് ശേഷം അമല്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ