വിവാഹത്തോടെ അഭിനയത്തിൽനിന്നും മാറിനിൽക്കുകയും ഏറെ വർഷങ്ങൾക്കുശേഷം തിരികെയെത്തുകയും ചെയ്ത ജ്യോതികയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. ജ്യോതികയും രേവതിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ജാക്പോട്ട്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മാസ് ഗെറ്റപ്പിലാണ് ജ്യോതിക ചിത്രത്തിലുളളത്. കോമഡിയും ആക്ഷനും ചേർന്നതാണ് ജാക്പോട്ട് സിനിമയെന്നാണ് ട്രെയിലറിൽനിന്നും മനസിലാകുന്നത്.

കല്യാൺ ആണ് ജാക്പോട്ട് സിനിമയുടെ സംവിധായകൻ. ചിത്രം നിർമിച്ചിരിക്കുന്നത് ജ്യോതികയുടെ ഭർത്താവ് സൂര്യയാണ്. ഓഗസ്റ്റ് രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook