ഭോല എന്ന ആനയും ഒരു ചെറുപ്പക്കാരനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറയുന്ന ‘ജംഗിൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. വിദ്യുത് ജമ്‌വാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലർ ഴോണറിലാണ് വരുന്നത്. ചക് റസ്സൽ സംവിധാനം ചെയ്യുന്ന ചിത്രം വിനീത് ജെയ്ൻ, പ്രീതി ഷഹാനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്.

മുംബൈയിൽ ഒരു വെറ്റിനറി ക്ലിനിക്ക് നടത്തുന്ന രാജ് എന്ന യുവാവിന്റെ വേഷമാണ് വിദ്യുത് ജമാൽ അവതരിപ്പിക്കുന്നത്. പത്തുവർഷങ്ങൾക്കു ശേഷം തന്റെ ജന്മനാാട്ടിലേക്ക് തിരിച്ചെത്തുകയാണ് രാജ്. തന്റെ കളിക്കൂട്ടുകാരനായ ഭോല എന്ന ആനയുമായുള്ള സൗഹൃദം തുടരുന്നതും വേട്ടക്കാരായ വില്ലൻമാരോടുള്ള ഏറ്റുമുട്ടലുകളുമൊക്കെയാണ് ചിത്രം പറയുന്നത്. അതുൽ കുൽക്കർണിയാണ് ചിത്രത്തിൽ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു വേട്ടക്കാരന്റെ കഥാപാത്രത്തെയാണ് അതുൽ കുൽക്കർണി അവതരിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook