‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലെ ‘എലി’ യായി മലയാളികളുടെ ഹൃദയം കവര്‍ന്ന, ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാർ പുരസ്‌കാരം സ്വന്തമാക്കിയ രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമാകുന്ന ‘ജൂണ്‍’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നടന്‍ കൂടിയായ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഹമ്മദ് കബീര്‍ ആണ്.

ജൂണ്‍ എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ 17 വയസ്സു മുതല്‍ 27 വയസ്സു വരെയുള്ള ജീവിതമാണ് ജൂണിന്റെ പ്രമേയം. ചിത്രത്തില്‍ ജോജു ജോര്‍ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവർക്കൊപ്പം പതിനഞ്ചിലേറെ പുതു മുഖങ്ങളും അഭിനയിക്കുന്നുണ്ട്. രജിഷയുടെ അച്ഛന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. അച്ഛനും മകളും തമ്മിലുള്ള അടുപ്പവും വൈകാരികമായ നിമിഷങ്ങളുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ