ജോജു ജോര്‍ജിനെ നായകനാക്കി എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജോസഫ്’ എന്ന ചിത്രത്തിന്റെ ടീസറെത്തി. യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ റിലീസ് ചെയ്തത്. നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്ന തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റീലീസ് ചെയ്തത്.

‘ജോസഫ്’ എന്ന ചിത്രത്തിനു വേണ്ടി കിടിലന്‍ മേക്കോവറിലാണ് ജോജു എത്തുന്നത്. വാര്‍ദ്ധക്യത്തിലെത്തിയ ജോസഫ്എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. ‘മാന്‍ വിത്ത് സ്‌കെയര്‍’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. കുറ്റാന്വേഷണ കഥയായ ജോസഫില്‍ പത്മപ്രിയയും മിയയുമാണ് നായികമാര്‍.

നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പദ്മപ്രിയ. സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അനില്‍ മുരളി, ഇര്‍ഷാദ് തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഷാഫി കബീറാണ്.

Read More: മാസ് ലുക്കില്‍ ജോജു ജോര്‍ജ്

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘രാമന്റെ ഏദന്‍ തോട്ടം’ എന്ന ചിത്രത്തിലെ എല്‍വിസ് എന്ന കഥാപാത്രത്തിലൂടെ ആയിരിക്കും ഒരുപക്ഷെ പ്രേക്ഷകര്‍ ജോജു ജോര്‍ജ് എന്ന നടനെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടാകുക. ഏതാനും ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നടനായി മാറാന്‍ ജോജുവിന് സാധിച്ചു.

അഭിനയത്തിനൊപ്പം നിര്‍മ്മാണവും മുന്നോട്ടു കൊണ്ടു പോകുന്നുണ്ട് ഇദ്ദേഹം. മഞ്ജു വാര്യര്‍ നായികയായ ‘ഉദാഹരണം സുജാത’, ദുല്‍ഖര്‍ സല്‍മാന്റെ ‘ചാര്‍ളി’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ജോജുവാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ