ന്യൂഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ഥികളായ കനയ്യകുമാറും ഉമര്‍ ഖാലിദുമായി കൊമേഡിയനായ കുണാല്‍ കമ്ര നത്തുന്ന അഭിമുഖം മാധ്യമ അഭിമുഖങ്ങളെക്കാളും സത്യസന്ധമായിരിക്കും. ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ച് ദേശദ്രോഹകുറ്റം ചുമത്തപ്പെട്ടവരാണ് ജെഎന്‍യു വിദ്യാര്‍ഥി സംഘടനയുടെ മുന്‍പ്രസിഡന്റും ആള്‍ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ നേതാവുമായ കനയ്യ കുമാറും ഉമര്‍ ഖാലിദും. ഒരു സ്വകാര്യ ചാനല്‍ കൊടുത്ത വ്യാജവാര്‍ത്തയുടെ പേരിലായിരുന്നു ഇരുവര്‍ക്ക് നേരെയും ദേശദ്രോഹകുറ്റം ചുമത്തപ്പെട്ടത്.

ദേശീയത, ആള്‍ക്കൂട്ടഅനീതി, അസഹിഷ്ണുത, വര്‍ഗീയത, സ്വാതന്ത്ര്യം, വിയോജിപ്പുകള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ അഭിമുഖത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സാധാരണഗതിയില്‍ ടെലിവിഷന്‍ അഭിമുഖങ്ങളില്‍ വിളിച്ചു വരുത്തിയിട്ട് സംസാരിക്കാന്‍ അനുവാദിക്കാറില്ല എന്നും ടെലിവിഷനേക്കാള്‍ ഭേദമാണ് ഈ സ്റ്റുഡിയോ എന്നും ജെഎന്‍യു വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെടുന്നു.

നര്‍മത്തോടൊപ്പം തന്നെ വസ്തുനിഷ്ഠമായി തന്നെ കാര്യങ്ങളെയും കാണുവാനും വിശദീകരിക്കാനും വിദ്യാര്‍ഥി നേതാക്കള്‍ മറന്നില്ല. രാജ്യത്തെയും സമൂഹത്തേയും കുറിച്ച് ഈ വിദ്യാര്‍ഥി നേതാക്കള്‍ മുന്നോട്ടുവെക്കുന്ന നിരീക്ഷണങ്ങള്‍ കാലികപ്രസക്തമാണ്. രാഷ്ട്രീയ-മാധ്യമ വിമര്‍ശനത്തിലും അവര്‍ വിട്ടുവീഴ്ച നടത്തുന്നുമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ