തിയേറ്ററുകളില്‍ അധികം വിജയംനേടാനായില്ലെങ്കിലും ഏറെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ‘ആട് ഒരു ഭീകരജീവിയാണ്’. ജയസൂര്യയുടെ ഷാജി പാപ്പനും സണ്ണി വെയ്നിന്‍റെ ചെകുത്താന്‍ സേവ്യറും സൈജു കുറുപ്പിന്‍റെ അറക്കല്‍ അബുവും വിജയ്‌ ബാബുവിന്‍റെ സര്‍ബത്ത് ഷമീമും ഏറെപ്പേരെ ചിരിപ്പിച്ച കഥാപാത്രമാണ്. ‘ആട് 2’ ലൂടെ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഇറക്കുമ്പോള്‍ അത് തിയേറ്ററിലും ഏറെ ചലനങ്ങളുണ്ടാക്കും എന്നു തന്നെയാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. അതിന്‍റെ ആദ്യ സൂചനകളും ലഭിച്ചു തുടങ്ങിയിരിക്കുന്നു എന്നു വേണം പറയാന്‍.

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത് വിജയ്‌ ബാബു നിര്‍മിച്ച ആട് 2 ലെ ജയസൂര്യയുടെ മാസ് ലുക്കാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സാധാരണ വേഷത്തില്‍ സെറ്റിലെത്തിയ ജയസൂര്യയെ ഷാജി പാപ്പനാക്കി മാറ്റുന്ന മേയ്ക്കപ്പ് രംഗമാണ് സാമൂഹ്യമാധ്യമങ്ങളിലെ സംസാരം. ജയസൂര്യ സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ച ഷാജി പാപ്പന്‍റെ രണ്ടാംവരവ് കൊലമാസ് തന്നെ..മുത്താണീ പാപ്പന്‍ സ്വത്താണീ പാപ്പന്‍..!

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ