ജയസൂര്യ നായകനാവുന്ന ‘തൃശൂർ പൂരം’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മാസ് ലുക്കിലാണ് ജയസൂര്യയെ ട്രെയിലറിൽ കാണാനാവുക. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുളളിൽ ട്രെയിലറിന് വൻസ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിൽ സ്വാതി റെഡ്ഡിയാണ് ജയസൂര്യയുടെ നായികയായി എത്തുന്നത്.

‘ആട് 2’ വിനുശേഷം ജയസൂര്യ-വിജയ് ബാബു ടീം ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook