ആലപ്പുഴ: യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും തരംഗമായി മാറിയ ഗാനം ആലപിച്ച പെണ്‍കുട്ടിയെ തേടി നടന്‍ ജയസൂര്യ. കായംകുളം സ്വദേശിനിയായ ശിവഗംഗ എന്ന 11 വയസ്സുകാരി ഓണാഘോഷ പരിപാടിക്കിടെ പാടിയ ഗാനം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ വീഡിയോ ഷെയര്‍ ചെയ്താണ് ജയസൂര്യ കുട്ടിയുടെ വിവരങ്ങള്‍ ചോദിച്ചത്. ശിവഗംഗയുടെ നാട്ടുകാര്‍ തന്നെ ജയസൂര്യയുടെ പോസ്റ്റിന് താഴെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ശിവഗംഗ പാടിയ ഗാനം ലക്ഷക്കണക്കിന് പേരാണ് യൂട്യൂബില്‍ കണ്ടിരിക്കുന്നത്. കൂടാതെ ഫെയ്സ്ബുക്കിലും വാട്ട്സ്ആപിലും വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook