ഫുട്‌ബോള്‍ താരം വി.പി.സത്യന്റെ ജീവിതകഥ ആസ്പദമാക്കി പത്രപ്രവര്‍ത്തകനായിരുന്ന പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ക്യാപ്റ്റനില്‍ പാല്‍ത്തിര പാടും വീഡിയോ ഗാനം റിലീസ് ചെയ്തു. ഗോപീ സുന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്.

മലയാളത്തില്‍ ആദ്യമായാണ് ഒരു കായിക താരത്തിന്റെ ബയോപിക് സിനിമ വരുന്നത്. കേരള പൊലീസ് ടീമില്‍ അംഗമായിരുന്ന സത്യന്‍ ഇന്ത്യന്‍ ടീമിന്റെ തലപ്പത്തേക്ക് എത്തിയ താരമാണ്. അനു സിത്താരയാണ് നായിക.

സിദ്ദിഖ്, രണ്‍ജി പണിക്കര്‍, ദീപക് പറമ്പോല്‍, സൈജു കുറുപ്പ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ടി.എല്‍.ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ