തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആകാശ മിഠായി എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ജയറാമാണ് ചിത്രത്തിലെ നായകൻ. ഒരിടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രത്തെയാണ് ജയറാം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് ടീസറിൽ വ്യക്തമാണ്. കുടുംബ ബന്ധങ്ങളും, സൗഹൃദങ്ങളുടെ ആഴവും ചർച്ചചെയ്യുന്ന ചിത്രമാണ് ആകാശ മിഠായി എന്നാണ് ടീസർ നൽകുന്ന സൂചന.

അപ്പ എന്ന തമിഴ് സിനിമയുടെ മലയാളം റീമേക്കാണ് ആകാശ മിഠായി. ചിത്രത്തില്‍ സമുദ്രക്കനിയായിരുന്നു നായകനായി അഭിനയിച്ചത്. മാതാപിതാക്കന്മാരും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് സിനിമയിലൂടെ പറഞ്ഞത്. വരലക്ഷ്മി ശരത്കുമാറാണ് ചിത്രത്തിലെ നായിക. ഇനിയ, ഇര്‍ഷാദ് , നന്ദന, കലാഭവൻ ഷജോൺ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ