‘കാപ്പുചീനോ’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. “ജാനാഹ് മേരി ജാനാഹ്” എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഹസീന എസ്.കാനമിന്റെ വരികൾക്ക് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം നൽകിയിരിക്കുന്നു. മ്യൂസിക് ലേബലായ മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്‌നർ.

നൗഷാദ് സംവിധാനം നിർവഹിച്ച ‘കാപ്പുചീനോ’യിൽ അനീഷ് ജി മേനോൻ, അന്‍വര്‍ ഷരീഫ്, ധര്‍മജന്‍ ബോൾഗാട്ടി, ശരണ്യ, അനീറ്റ, സുധി കോപ്പ, കണാരൻ ഹരീഷ്, സുനിൽ സുഖദ എന്നിവർ അഭിനയിക്കുന്നുണ്ട്. നൗഷാദ്, ജോഫി പലയൂര്‍, റെജികുമാര്‍ കെ എന്നിവർ ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നൂറുദ്ദീന്‍ ബാവയും ചിത്രസംയോജനം സജിത്ത് പനങ്ങാടുമാണ്‌ നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ ഹിഷാം അബ്ദുള്‍ വഹാബ് ഈണം പകർന്ന നാല് ഗാനങ്ങളാണുള്ളത്. റഫീഖ് അഹമ്മദ്, വേണു വി ദേശം, ഹസീന എസ് കാനം എന്നിവര്‍ ഗാനരചന നിർവഹിച്ചിരിക്കുന്നു. കൂടാതെ ‘ഉണ്ണിയാർച്ച’ എന്ന ചിത്രത്തിലെ നിത്യഹരിത ഗാനമായ “മിടുക്കി മിടുക്കി”യുടെ റീമിക്സ് വേർഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ