പുരുഷ ഹോക്കി ലോകകപ്പിന് ആരവമേകി സംഗീത മാന്ത്രികൻ എ.ആർ.റഹ്മാന്റെ ഗാനവും. റഹ്മാൻ സംഗീതം പകർന്ന ‘ജയ് ഹിന്ദ് ഇന്ത്യ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവന്നു. ഗുൽസർ ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. എ.ആർ.റഹ്മാനെ കൂടാതെ ബോളിവുഡ് കിങ് ഖാൻ ഷാരൂഖും തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വീഡിയോയിൽ പങ്കുചേർന്നിട്ടുണ്ട്.

ഇന്ത്യൻ ഹോക്കി താരങ്ങളും വീഡിയോയിലുണ്ട്. രവി വർമ്മൻ ആണ് സിനിമാറ്റോഗ്രാഫർ. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നതും എഡിറ്റ് ചെയ്തിരിക്കുന്നതും ബിടിഒഎസ് പ്രൊഡക്ഷൻസ് ആണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ