രണ്‍ബീര്‍ കപൂറും കത്രീന കൈഫും ഒന്നിക്കുന്ന ചിത്രമാണ് ജഗ്ഗ ജാസൂസ്. ഇരുവരും പ്രണയബന്ധം അവസാനിപ്പിച്ച് വേർപിരിഞ്ഞശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതിനാൽതന്നെ ചിത്രം വെളളിത്തിരയിൽ എത്തുന്നതും കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ.

ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ഉല്ലു കാ പട്ട എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് അർജീത് സിങ്ങും നിഖിത ഗാന്ധിയും ചേർന്നാണ്. പ്രിതമാണ് സംഗീതം നൽകിയിരിക്കുന്നത്. മൊറോക്കയിലാണ് ഈ ഗാനം ചിത്രീകരിച്ചത്. ബര്‍ഫിയ്ക്ക് ശേഷം അനുരാഗ് ബസുവും രണ്‍ബീര്‍ കപൂറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജഗ്ഗ ജാസൂസ്. ജൂലൈ 14 ന് ചിത്രം തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ