ഷാരൂഖ് ഖാൻ- അനുഷ്ക ശർമ ജോഡികളായെത്തുന്ന ജബ് ഹാരി മെറ്റ് സേജൾ ചിത്രത്തിന്റെ മിനി ട്രെയിലറുകൾ ഇടയ്ക്കിടെ പുറത്തുവരുന്നുണ്ട്. ചിത്രത്തിലെ രാധ എന്ന ഗാനത്തിന്റെ മേക്കിങ് വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യൂറോപ്പിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് സംവിധായകൻ ഇംതിയാസ് അലിയും നടി അനുഷ്കയും വിഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്.

റബ് നേ ബനാ ദി ജോഡി (2008), ജബ് തക് ഹേ ജാൻ(2012) എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഷാരൂഖ് ഖാനും അനുഷ്‌ക ശർമ്മയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷയും വലുതാണ്. ഓഗസ്റ്റ് നാലിന് ചിത്രം തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ