ജബ് ഹാരി മെറ്റ് സേജളിലെ ബീച്ച് ബീച്ച് മേം ഗാനത്തിന്റെ പ്രൊമോ വിഡിയോ പുറത്തിറങ്ങി. ഒരു മിനിറ്റും 49 സെക്കന്റും ദൈർഘ്യമുളളതാണ് വിഡിയോ. മനോഹരമായ നൃത്തച്ചുവടുകളുമായി ഷാരൂഖ് ഖാനും അനുഷ്കയുമാണ് ഗാനരംഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. ചിത്രത്തിലെ രാധ എന്ന ഗാനത്തിന്റെ മേക്കിങ് വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ മിനി ട്രെയിലറുകളും അണിയറ പ്രവർത്തകർ ഇടയ്ക്കിടെ പുറത്തുവിടുന്നുണ്ട്. ഇതിനോടം അഞ്ചു മിനി ട്രെയിലറുകൾ പുറത്തിറങ്ങി കഴിഞ്ഞു.

റബ് നേ ബനാ ദി ജോഡി (2008), ജബ് തക് ഹേ ജാൻ(2012) എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഷാരൂഖ് ഖാനും അനുഷ്‌ക ശർമ്മയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷയും വലുതാണ്. ഓഗസ്റ്റ് നാലിന് ചിത്രം തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ