സൂപ്പർ സ്റ്റാർ രജനീകാന്ത് പങ്കെടുത്ത ‘ഇൻടു ദി വൈൽഡ്’ എന്ന പരിപാടിയുടെ ട്രെയിലർ റിലീസ് ചെയ്തു. കൊടുംവനത്തിനുളളിൽ പരിപാടിയുടെ അവതാരകനായ ബിയർ ഗ്രിൽസുമൊത്തുളള രജനിയുടെ അതിസാഹസിക രംഗങ്ങളാണ് ട്രെയിലറിലുളളത്.

Read Also: കൊറോണക്കാലത്തെ ഇറ്റലി ജീവിതം

ഡിസ്‌കവറി ചാനലിൽ മാർച്ച് 23 ന് രാത്രി 8 മണിക്കാണ് പരിപാടിയുടെ സംപ്രേഷണം. ബിയർ ഗ്രിൽസ് അവതാരകനായ ടിവി ഷോയ്ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. രജനീകാന്തിനൊപ്പം ഷോ ചിത്രീകരിച്ച അനുഭവത്തെക്കുറിച്ച് ബിയർ ഗ്രിൽസ് നേരത്തെ പങ്കുവച്ചിരുന്നു. ”ഞാൻ നിരവധി പ്രമുഖ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ ഇദ്ദേഹം വളരെ സ്‌പെഷ്യലാണ്. അദ്ദേഹത്തിനൊപ്പമുളള ചിത്രീകരണം വളരെ രസകരമായിരുന്നു. തികച്ചും വ്യത്യസ്തനായ ഒരാളെയാണ് എനിക്ക് കാണാനായത്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook