ബെയ്ജിങ്: റോഡ് മുറിച്ചു കടക്കുന്നതിനിടെ അതിവേഗതയില്‍ വന്ന ട്രക്ക് വഴിയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തുന്നു. റോഡിന്റെ ഒരു വശം മാത്രം നോക്കി ക്രോസ് ചെയ്യാൻ ശ്രമിക്കുന്പോഴായിരുന്നു അപകടം. ഒരു നിമിഷ നേരത്തെ അശ്രദ്ധ ജീവനെടുക്കാന്‍ പര്യാപ്തമായിരുന്നു. പക്ഷെ ഭാഗ്യം ആ സ്ത്രീക്ക് കൂടെയായിരുന്നു. ടയറിനോട് ചേര്‍ന്ന് കറങ്ങി അവര്‍ ജീവിതത്തിലേക്ക് തിരിച്ചു കയറി.

ചൈനയിലാണ് സംഭവം. ഷാംഗായിസ്റ്റ് ഫേയ്സ്ബുക്ക് പേജാണ് ട്രക്ക് ഇടിച്ചു വീഴ്ത്തുന്ന സിസിടിവി വീഡിയോ അപ്ലോഡ് ചെയ്തത്. രണ്ട് ലക്ഷത്തിലധികം പേരാണ് ഇതിനോടകം ജീവിതത്തിനും മരണത്തിനുമിടയിലെ ഭാഗ്യനിമിഷം പകർത്തിയ ഈ വീഡിയോ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ