കനത്ത മഴയെ തുടര്‍ന്ന് വഡോദരയില്‍ പ്രളയം ദുരിതം വിതയ്ക്കുകയാണ്. അയ്യായിരത്തലധികം പേരെയാണ് വഡോദരയില്‍ നിന്നും ദുരന്ത നിവാരണ സേന ഒഴിപ്പിച്ചത്. ഇതിനിടെ പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഗരത്തിലെല്ലാം വെള്ളം കയറി. വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ നായയെ ഒരു മുതല ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലാവുകയാണ്. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് നായ രക്ഷപ്പെടുന്നത്. 45 സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമമുള് വീഡിയോ കണ്ടവരെ ഭീതിപ്പെടുത്തുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook