ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയർത്തി ഇളയദളപതി വിജയ്‌യുടെ മെർസൽ ടീസർ പുറത്ത്. ഒരു മിനിറ്റും 15 സെക്കന്റ് ദൈർഘ്യമുളളതുമാണ് ടീസർ. ടീസറിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് വിജയ് ആണ്. ഗാനരംഗങ്ങളും ആക്ഷനും കോർത്തിണക്കിയുളളതാണ് ടീസർ. അതേസമയം, ചിത്രത്തിലെ നായികമാരിൽ ആരെയും ടീസറിൽ കാണിക്കുന്നില്ല.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകൾക്കും വൻ വരവേൽപാണ് ആരാധകർ നൽകിയത്. അറ്റ്‌ലിയാണ് മെർസലിന്റെ സംവിധായകൻ. അറ്റ്‌ലിയുടെ പിറന്നാൾ ദിവസമായ ഇന്നാണ് ടീസർ പുറത്തുവിട്ടത്.

തെരിക്കുശേഷം വിജയ്‌യെ നായകനാക്കിയുളള അറ്റ്‌ലിയുടെ രണ്ടാമത്തെ ചിത്രമാണിത്. മെർസലിൽ മൂന്നു വേഷത്തിലാണ് വിജയ് എത്തുന്നത്. ആദ്യമായാണ് വിജയ് മൂന്നു റോളിൽ ഒരു ചിത്രത്തിലെത്തുന്നത്. സാമന്ത, നിത്യാ മേനോൻ, കാജൾ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഒക്ടോബറിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook