ന്യൂയോർക്കിൽ ജനങ്ങളെ ഭയപ്പെടുത്തി ഐസ് സുനാമി. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകങ്ങളിൽ ഒന്നായ ഈറി തടാക തീരത്താണ് അദ്ഭുത പ്രതിഭാസമുണ്ടായത്. അതിശൈത്യം കാരണം തടാകത്തിന്റെ മുകളിൽ കുമിഞ്ഞുകൂടിയ മഞ്ഞുകട്ടകളാണ് തിരമാലയായി തീരത്തേക്ക് എത്തിയത്. പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെ കാലാവസ്ഥയെത്തുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.

അതിശക്തമായ കാറ്റാണ് തടാകത്തിലെ മഞ്ഞുപാളികളെ തീരത്തേക്ക് എത്തിച്ചത്. 7 മീറ്റർ ഉയരത്തിൽ വരെ തീരത്ത് മഞ്ഞുകട്ടകൾ കുമിഞ്ഞു കൂടി. തടാക തീരത്തെ മരങ്ങൾക്കും നിരവധി കെട്ടിടങ്ങൾക്കും നാശം ഉണ്ടായിട്ടുണ്ട്. ഐസ് സുനാമി മൂലം റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ