പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതം പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമ സൂപ്പർ 30 യുടെ ട്രെയിലർ പുറത്തിറങ്ങി. ഹൃത്വിക് റോഷനാണ് ചിത്രത്തിൽ ആനന്ദ് കുമാറിന്റെ വേഷം ചെയ്യുന്നത്. സിനിമയിലെ കഥാപാത്രത്തിനായി ആരെയും അതിശയപ്പെടുത്തുന്ന മേക്ക് ഓവറാണ് ഹൃത്വിക് നടത്തിയത്.

രണ്ടു വർഷത്തിനുശേഷമാണ് ഒരു ഹൃത്വിക് റോഷൻ സിനിമ തിയേറ്ററിലെത്തുന്നത്. കഴിഞ്ഞ നവംബറിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ പലവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. ജൂലൈ 12 നാണ് സിനിമ റിലീസിനെത്തുക. വികാസ് ബാഹൽ ആണ് സൂപ്പർ 30 സിനിമയുടെ സംവിധായകൻ. റിലയന്‍സ് എന്റര്‍ടെയ്ൻമെന്റും ഫാന്റം ഫിലിംസും ചേര്‍ന്നാണു ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നിർധനരായ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഐഐടികളിലേക്ക് അഖിലേന്ത്യാതലത്തിൽ നടക്കുന്ന ജെഇഇ പരീക്ഷയ്ക്ക് സൗജന്യമായി പരിശീലനം നൽകി വരികയാണ് ആനന്ദ് കുമാർ. സൂപ്പര്‍ 30എന്നാണ് തന്റെ പദ്ധതിക്ക് ആനന്ദ് നൽകിയിരിക്കുന്ന പേര്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook