വാ പൊളിച്ച് നിൽക്കുന്ന മുതലയുടെ വായിൽ ആരെങ്കിലും തല വെച്ചു കൊടുക്കുമോ? തായ്‌ലന്റിൽ ഇത്തരമൊരു അഭ്യാസത്തിന് മുതിർന്ന പരിശീലകന് മുട്ടൻ പണി കിട്ടുന്ന വീഡിയോ ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
മുതലയുടെ വായ തുറന്ന് അതിലേക്ക് തല വച്ചുകൊടുക്കുകയാണ് പരിശീലകന്‍. എന്നാന്‍ മുതല ആ തലയില്‍ കടിച്ചുപിടിച്ച് പരിശീലകനെ കുടഞ്ഞു.

നേരത്തെയും ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട് ഇതേ കാരണത്താല്‍. ഇത്തവണ പരിശീലകന്റെ പരുക്ക് എത്രത്തോളം മാരകമാണെന്ന് പുറത്തറിഞ്ഞിട്ടില്ല. മുതലയേയും മറ്റും അഭ്യാസ പ്രകടനത്തിന് ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇതൊരു മുന്നറിയിപ്പാണെന്ന മട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook