ആസിഫലിയും ഭാവനും പ്രധാനവേഷത്തിൽ എത്തുന്ന ഹണീബി 2 വിലെ ‘ജില്ലം ജില്ലം’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി. ചിത്രത്തിലെ താരങ്ങൾ എല്ലാം ഗാനത്തിൽ അണിനിരക്കുന്നുണ്ട്.അഫ്സൽ, റിമിടോമി, അൻവർ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ദീപക് ദേവാണ് ഈണം പകർന്നിട്ടുള്ളത്. നേരത്തെ നമ്മുടെ കൊച്ചി എന്ന ഗാനം പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധനേടിയിരുന്നു. ചിത്രം ഈ മാസം 23 ന് തിയറ്ററുകളിൽ എത്തും.

2013-ൽ പുറത്തിറങ്ങിയ ഹണീ ബീ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഹണി ബീ 2. ആസിഫ് അലി, ലാൽ, ഭാവന, ബാബുരാജ്‌, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീന്‍ പോള്‍ ലാലിന്റെ മൂന്നാമത്തെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹണി ബീ 2. 2014ല്‍ പുറത്തിറങ്ങിയ ഹായ് ഐആം ടോണിയാണ് ജീനിന്റെ രണ്ടാമത്തെ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ