കോമഡി ത്രില്ലർ ചിത്രം ഹിമാലയത്തിലെ കശ്‌മലന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് ലേബലായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം നിർവഹിച്ച ‘ഹിമാലയത്തിലെ കശ്‌മലൻ’ 52 പുതുമുഖങ്ങളെയാണ് അണിനിരക്കുന്നത്.

ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്തും ചിത്രസംയോജനം രാമു രവീന്ദ്രനും അരവിന്ദ് ഗോപാലും ചേർന്നാണ്. സംഗീതം അരവിന്ദ് ചന്ദ്രശേഖർ. നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ, അരുണിമ അഭിരാം ഉണ്ണിത്താൻ എന്നിവർ സംയുക്തമായാണ് ‘ഓവർ ദി മൂൺ ഫിലിംസി’ന്റെ ബാനറിൽ ചിത്രം നിർമിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ