നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ബോളിവുഡ് താരം റാണി മുഖര്‍ജി. ഹിച്‌കി എന്ന ചിത്രത്തിലൂടെ നൈന മാതുര്‍ എന്ന അധ്യാപികയുടെ വേഷത്തിലാണ് റാണിയുടെ തിരിച്ചുവരവ്. റാണി മുഖര്‍ജിയുടെ തന്നെ യഷ് രാജ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഇന്നാണ് സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തത്.

മുംബൈയില്‍ വച്ചായിരുന്നു ട്രെയിലറിന്റെ റിലീസ്. സിദ്ദാര്‍ത്ഥ് പി.മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മനീഷ് ശര്‍മയാണ്. 2018 ഫെബ്രുവരി 23ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ഒരുകൂട്ടം ‘തല തെറിച്ച’ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കെത്തുന്ന നൈന മാതുര്‍ എന്ന അദ്ധ്യാപികയെയാണ് ചിത്രത്തിന്റെ ട്രൈലറില്‍ നമുക്ക് കാണാനാകുന്നത്. വളരെ ശക്തമായ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച റാണി മുഖര്‍ജിയുടെ തിരിച്ചു വരവ് ഗംഭീരമാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ