‘ആദി’ എന്ന തന്റെ അരങ്ങേറ്റ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ തന്നെ വരികളെഴുതി, പാടി, ഗിറ്റാര്‍ വായിച്ച് അഭിനയിച്ച വീഡിയോ ഗാനമെത്തി. അനില്‍ ജോണ്‍സണാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ പാട്ടിന് ആരാധകര്‍ക്കിടയില്‍ നേരത്തേ തന്നെ വലിയ കൈയ്യടിയായിരുന്നെങ്കിലും വീഡിയോ പുറത്തിറങ്ങിയിരുന്നില്ല.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി മികച്ച പ്രേക്ഷക പ്രതികരണത്തോടെ ഇന്ത്യയ്ക്കകത്തും പുറത്തും പ്രദര്‍ശനം തുടരുകയാണ്. മലയാളത്തില്‍ മറ്റൊരു പുതുമുഖ താരത്തിനും ലഭിക്കാത്ത വരവേല്‍പാണ് പ്രണവ് മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ വിജയാഘോഷത്തിന് കാത്തു നില്‍ക്കാതെ, ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ നായകന്‍ ഹിമാലയത്തിലെത്തി.

ആക്ഷനു പ്രാധാന്യം നല്‍കുന്ന ചിത്രമാണെങ്കിലും ആദി ഒരു ഹെവി ആക്ഷന്‍ ചിത്രമല്ല. പ്രണവിന്റെ സംഘട്ടന രംഗങ്ങളിലെ പാര്‍ക്കൗര്‍ അഭ്യാസകല തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഒമ്പതാമത്തെ ചിത്രമാണിത്.

സിദ്ദിഖ്, ലെന, അനുശ്രീ, ഷറഫുദ്ദീന്‍, മേഘനാഥന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook