ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ദേശീയ പാതയില്‍ സിംഹങ്ങളിറങ്ങി. റോഡ് മുറിച്ച് കടക്കുന്ന 12 സിംഹങ്ങളുടെ ദൃശ്യം ഒരു യാത്രക്കാരനാണ് പകര്‍ത്തിയത്. ഗതാഗതക്കുരുക്ക് ആക്കിയാണ് സിംഹങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ തുടര്‍ന്നത്. സിംഹങ്ങള്‍ക്ക് കടന്നുപോകാന്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടതോടെയാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇതിനകം വൈറലായി മാറിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ