ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ഗോദയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ടൊവീനോ വ്യത്യസ്ഥമായൊരു വേഷത്തിലെത്തുന്ന ഗോദയുടെ ട്രെയിലര്‍ ഏപ്രില്‍ 15നാണ് പുറത്തുവന്നത്. ഇതിനകം മൂന്നര ലക്ഷം പേരാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്.

കുഞ്ഞിരാമായണത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗുസ്തി പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ ടോവിനോ തോമസ്, രഞ്ജി പണിക്കർ, അജു വര്‍ഗ്ഗീസ് , വാമിഖ ഗബ്ബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡൽഹി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

തിരയുടെ രചയിതാവ് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ. ഷാന്‍ റഹ്മാന്‍ സംഗീതം. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയാണ് നിർമ്മാണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ