ഭീമൻ പെരുമ്പാമ്പിന്റെ പുറത്ത് കയറി സവാരി ചെയ്യുകയും കളിക്കുകയും ചെയ്യുന്ന മൂന്ന് വയസുകാരന്റെ വിഡിയോയും ചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ്. മുട്ടറ്റം വെള്ളത്തിൽ ഇഴയുന്ന കൂറ്റൻ പെരുമ്പാമ്പിന്റെ പുറത്താണ് പയ്യൻസിന്റെ കളി.

സമൂഹമാധ്യമങ്ങളിൽ വിഡിയോ ചർച്ചയായപ്പോൾ അത് വ്യാജമാണെന്നായിരുന്നു പലരുടേയും അഭിപ്രായം. എന്നാൽ സംഭവം സത്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിയറ്റ്നാമിലെ തനാ ഹോവ പ്രവിശ്യയിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. കഴിഞ്ഞ നാലു വർഷമായി കുട്ടിയുടെ വീട്ടിൽ വളർത്തുന്ന പെരുമ്പാമ്പാണിതെന്നും ബന്ധുക്കൾ വ്യക്തമാക്കി.

20 അടി നീളവും 80 കിലോയുള്ള പെരുമ്പാമ്പ് ശാന്ത സ്വഭാവക്കാരനാണെന്നും ആരെയും ആക്രമിക്കാറില്ലെന്നും ഇവർ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ