പ്രിസംപ്സ്കറ്റ് നദിയിലെ അദ്ഭുത കാഴ്ച കണ്ട് അതിശയിക്കുകയാണ് ലോകം. നദിയുടെ മധ്യത്തിലായി രൂപം കൊണ്ട ഐസ് കട്ടകൾ എതിർ ഘടികാരദിശയിൽ കറങ്ങുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. ടിന ഫാഡൽ നഗരത്തിലെ മാർക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ ആണ് ഈ ദൃശ്യം പകർത്തിയതെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരിക്കുനന്ത്.

ഇത്തരത്തിലുള്ള പ്രതിഭാസം താൻ ആദ്യമായിട്ടാണ് കാണുന്നതെന്ന് ബോഡോയിൻ കോളേജിലെ ഫിസിക്സ് അസോസിയേറ്റ് പ്രൊഫസർ പറഞ്ഞതായി പ്രസ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. നദിയുടെ ഒഴുക്കിന് അനുസരിച്ചാണ് ഐസ് കട്ടകൾ ഇത്തരത്തിൽ എതിർ ഘടികാരദിശയിൽ ചലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ