തമിഴ്‌നടന്‍ ആര്യ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ‘ ഗജിനികാന്ത് ‘ടീസര്‍ ഇറങ്ങി. ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഒരു കട്ട രജനികാന്ത് ഫാനായാണ് ആര്യ എത്തുന്നത്. രജനികാന്ത് എന്നു തന്നെയാണ് കഥാപാത്രത്തിന്റെ പേര്. രജനിയുടെ ആരാധകനായ പിതാവ് മകന് ആ പേരിടുന്നത്. ചിത്രത്തില്‍ സായേഷാ സൈഗാളാണ്.

രജനികാന്ത് സുന്ദരനാണ്, നന്നായി ഫൈറ്റ് ചെയ്യാനറിയാം, സുന്ദരിയായ കാമുകിയുണ്ട്. എന്നാല്‍ രജനികാന്തിനൊരു പ്രശ്‌നമുണ്ട്. മറവി. അതെ, വലിയ മറവിക്കാരനാണ് രജനികാന്ത്. അയാളുടെ ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം ഈ മരവി തന്നെയാണ്. അതുകൊണ്ടാകും സംവിധായകന്‍ ചിത്രത്തിന് ഗജിനികാന്ത് എന്നു പേരിട്ടത്.

സൂര്യ നായകനായ തമിഴ് ചിത്രം ഗജിനിയുടെയും രജനികാന്തിന്റേയും പേരുകള്‍ ചേര്‍ന്നാണ് ഗജിനികാന്ത് ആയത്. ഗജിനിയില്‍ മറവിക്കാരനായ കഥാപാത്രമായിരുന്നു സൂര്യയുടേത്.

ഗജിനികാന്തില്‍ ആര്യയ്‌ക്കൊപ്പം കരുണാകരന്‍, സതീഷ്, മൊട്ട രാജേന്ദ്രന്‍ എന്നിവരുമുണ്ട്. സംവിധാനം സന്തോഷ് പി ജയകുമാര്‍. സംഗീതം ബാലമുരളി ബാലു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ