ഗൗരി ലങ്കേഷ് അഭിനയിച്ച സമ്മർ ഹോളിഡേയ്‌സ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ഇഷ ലങ്കേഷ്, സമർജിത് ലങ്കേഷ്, സോണിയ ഹെഡ്ജെ, അൻശ് അൻഗ്രേ, പ്രകാശ് രാജ്, ഗൗരി ലങ്കേഷ്, സമുൻ നഗർക്കർ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നാലു കുട്ടികളുടെ സമ്മർ ഹോളിഡേയ്‌സിലെ സംഭവ വികാസങ്ങളാണ് ചിത്രത്തിലെ പ്രമേയം. ചിത്രം അധികം വൈകാതെ റിലീസിനെത്തും.

ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന് മുൻപ് അഭിനയിച്ച ചിത്രമാണിത്. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് സ്വന്തം വീടിനു മുന്നിൽ വച്ച് മുതിർന്ന മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ