നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പല വിഭാഗങ്ങൾക്കുമായി അവാർഡുകൾ കരസ്ഥമാക്കിയ ‘ഫ്യൂഗ്’ എന്ന ഹ്രസ്വചിത്രം മുരളി ഗോപി ലോഞ്ച് ചെയ്തു. വിവേക് ജോസഫ് വറുഗീസ് കഥയെഴുതി സംവിധാനം നിർവഹിച്ച ഈ ചിത്രം ഏകാന്തത അനുഭവിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഒരു അജ്ഞാതൻ കടന്നു വരുമ്പോൾ ജീവിതത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടുകൾ മാറുന്നതിനെ കുറിച്ചാണ്. പക്ഷെ ആ അപരിചതനാണ് തനിക്കു നേരിടേണ്ടി വന്ന ഏറ്റവും വിചിത്രമായ അനുഭവമെന്ന് പിന്നീട് അവൾ മനസ്സിലാക്കുന്നു.

ശ്യാമപ്രകാശ് എം.എസ്, രശ്മി കെ.നായർ, ഹരികൃഷ്ണൻ, അശ്വതി മുകുന്ദൻ എന്നിവരാണ് ഫ്യൂഗിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവിയും ചിത്രസംയോജനം ക്രിസ്‌റ്റി സെബാസ്റ്റ്യനുമാണ് നിർവഹിച്ചിരിക്കുന്നത്. അരുൺ വർഗ്ഗീസ് (വർക്കി) പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു. തിര മൂവി ലാബ്‌സിന്റെ ബാനറിൽ ഡോ. മുഹമ്മദ് ഷാഫിയും കെ.ജെവർഗീസും ചേർന്നാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക് 247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ