റസ്റ്ററന്റിലെ വെയ്റ്ററോട് അപമര്യാദയായി പെരുമാറിയ യുവതികൾക്ക് കിട്ടിയത് എട്ടിന്റെ പണി. യുവതികൾക്ക് സെർവ് ചെയ്യാനെത്തിയ കേക്ക് മുഖത്തേക്ക് വലിച്ചെറിഞ്ഞാണ് വെയ്റ്റർ പ്രതികരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഉക്രെയ്നിലെ റസ്റ്ററന്റിലാണ് സംഭവം നടന്നതെന്ന് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു. യുവതികളുടെ പെരുമാറ്റത്തിൽ ദേഷ്യം പൂണ്ടാണ് വെയ്റ്റർ ഇങ്ങനെ പെരുമാറിയതെന്നാണ് റിപ്പോർട്ടിലുളളത്. കേക്കുമായി എത്തിയ വെയ്റ്ററോട് യുവതി വെറുതെ തട്ടിക്കയറുകയായിരുന്നു. സഹികെട്ട വെയ്റ്റർ തന്റെ കൈയ്യിലുണ്ടായിരുന്ന കേക്ക് യുവതിയുടെ മുഖത്തേക്ക് എറിഞ്ഞു.

യുവതിയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ പ്രതികരിക്കാൻ എഴുന്നേറ്റപ്പോൾ അവിടെ ഉണ്ടായിരുന്ന മറ്റൊരു വെയ്റ്റർ തന്റെ കൈയ്യിലുണ്ടായിരുന്ന കേക്ക് ഈ യുവതിക്കുനേരെയും എറിഞ്ഞു. യുവതികളുടെ ഭാഗത്തായിരുന്നു തെറ്റെന്നും വെയ്റ്റർമാരോട് വളരെ മോശമായാണ് അവർ പെരുമാറിയതെന്നും റസ്റ്ററന്റ് വക്താവ് പറഞ്ഞു. അതിനാൽതന്നെ വെയ്റ്റർമാർക്കെതിരെ നടപടിയെടുക്കാനാവില്ലെന്നാണ് റസ്റ്ററന്ര് വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook