പൊലീസുകാരന്റെ അവസരോചിതമായ ഇടപെടലില്‍ മൂന്ന് നില കെട്ടിടത്തിന് മുകളില്‍ നിന്നും വീണ ആണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഈജിപ്തിലെ ആഭന്തര മന്ത്രാലയം ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ തൂങ്ങിപ്പിടിച്ചായിരുന്നു അഞ്ച് വയസുകാരന്‍ ഉണ്ടായിരുന്നത്.

താഴെ ഒരു ബാങ്കിന് കാവല്‍ നിന്നിരുന്ന പൊലീസുകാരാണ് കുട്ടി ബാല്‍ക്കണിയില്‍ തൂങ്ങിപ്പിടിച്ച് നില്‍ക്കുന്നത് കണ്ടത്. കാര്‍പറ്റ് ഉപയോഗിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു പദ്ധതി. അടുത്ത് കിടന്ന കാര്‍പറ്റ് എടുക്കാന്‍ രണ്ട് പൊലീസുകാര്‍ പോവുകയും ചെയ്തു. എന്നാല്‍ കാര്‍പറ്റ് എടുത്ത് കൊണ്ടുവന്നതിന് തൊട്ടുമുമ്പ് കുട്ടി താഴേക്ക് വീഴുകയായിരുന്നു. താഴെ ഉണ്ടായിരുന്ന പൊലീസുകാരന്‍ ഉടന്‍ തന്നെ കുട്ടിയെ തന്റെ രണ്ട് കൈകളും നീട്ടി പിടിക്കാന്‍ ശ്രമിച്ചു.

പൊലീസുകാരന്റെ കൈയില്‍ തട്ടി കുട്ടിയുടെ വീഴ്ച്ചയുടെ ആഘാതം കുറഞ്ഞെങ്കിലും ഇരുവരും നിലത്ത് വീണു. പൊലീസുകാരന് നിസാരമായ പരുക്കേറ്റെങ്കിലും കുട്ടി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയ്ക്ക് ശേഷം പറഞ്ഞയച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ