യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷമുളള തന്റെ ആദ്യ വിദേശ പര്യടനത്തിലാണ് ഡോണൾഡ് ട്രംപ്. അദ്ദേഹത്തിനൊപ്പം ഭാര്യ മെലാനിയ ട്രംപും ഒപ്പമുണ്ട്. ലോകമാധ്യമങ്ങളുടെ ശ്രദ്ധ ഇപ്പോൾ ഇരുവരിലുമാണ്. ഇസ്രായേൽ സന്ദർശനത്തിനിടെ ട്രംപിന്റെ കൈ പിടിക്കാൻ മെലാനിയ വിസമ്മതിച്ചത് രാജ്യാന്തര തലത്തിൽ ശ്രദ്ധയായിരുന്നു. ഇപ്പോഴിതാ സമാനമായ സംഭവം വീണ്ടും ഉണ്ടായിരിക്കുകയാണ്.

ഇറ്റലിയിലെ റോമിൽ എത്തിയപ്പോഴായിരുന്നു സംഭവം. വിമാനത്തിൽനിന്നും പുറത്തേക്കിറങ്ങവേ മെലാനിയയുടെ കൈപിടിക്കാൻ ട്രംപ് നോക്കി. എന്നാൽ കൈ മാറ്റിയ മെലാനിയ കാറ്റിൽ പറന്ന തന്റെ മുടി ഒതുക്കി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇസ്രയേൽ സന്ദർശനത്തിനായി ടെൽ അവീവിലെ ബെൻ-ഗുറിയോൻ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ആദ്യം ട്രംപിന്റെ കൈ പിടിക്കാൻ മെലാനിയ വിസമ്മതിച്ചത്. ട്രംപിനെയും ഭാര്യയെയും സ്വീകരിക്കാൻ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു, ഭാര്യ സാറ ഉൾപ്പെടെയുളള പ്രമുഖർ വിമാനത്താവളത്തിലുണ്ടായിരുന്നു. ഇവർക്കൊപ്പം ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം. മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിയപ്പോൾ ട്രംപ് മെലാനിയയുടെ കൈപിടിക്കാൻ ശ്രമിച്ചു. എന്നാൽ പ്രഥമ വനിത ട്രംപിന്റെ കൈകൾ തട്ടിമാറ്റി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ