ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് പ്രധാനവേഷത്തിലെത്തുന്ന തമിഴ്‌ ചിത്രം ഫ്രണ്ട്ഷിപ്പിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ഹർഭജൻ സിങ്ങിനൊപ്പം തെന്നിന്ത്യൻ താരം അർജുനും തമിഴ് ബിഗ് ബോസിലെ മത്സരാർഥിയും ശ്രീലങ്കൻ വാർത്ത് അവതരികയുമായിരുന്ന ലോസ്‌ലിയയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഫ്രണ്ട്ഷിപ്പ്.

ക്രിക്കറ്റ് മൈതാനത്ത് മിന്നും താരമായി തിളങ്ങിയ ഹർഭജൻ സിങ്ങിന് സിനിമരംഗത്തേക്കുള്ള ആദ്യ ചുവട്‌വയ്പ്പുകൂടിയാണ് ചിത്രം. ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണിൽ ഏറെ ശ്രദ്ധ നേടിയ മത്സരാർഥിയായിരുന്നു ലോ‌സ്‌ലിയ. കമൽ ഹസൻ അവതരിപ്പിച്ച പരിപാടിയുടെ അവസാനഘട്ടം വരെ താരമെത്തിയിരുന്നു.

Also Read: വീണ്ടും ഒന്നിച്ച്; അല്ലിമോൾക്കും സുപ്രിയയ്ക്കുമൊപ്പം പൃഥ്വിരാജ്

തമിഴുമായി അടുത്ത ബന്ധം പുലർത്തുന്ന രണ്ട് പേരാണ് ലോസ്‌ലിയയും ഹർഭജനും. ശ്രീലങ്കൻ തമിഴ് വംശജയാണ് ലോസ്‌ലിയ. ഹർഭജൻ സിങ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ്.

ഫ്രണ്ട്ഷിപ്പ് ഒരു കാമ്പസ് ചിത്രമായിരിക്കുമെന്നാണ് മോഷന്‍ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. മോഷൻ പോസ്റ്ററിൽ കാര്യമായി ഒന്നുമില്ലെങ്കിലും താരങ്ങളുടെ അത്യപൂർവ്വ കൂടിച്ചേരൽ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് അണിയറ പ്രവർത്തകർ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

Also Read: നയന്‍‌താരയുടെ ‘വിവാഹം’ മുതല്‍ മനേക ഗാന്ധിയ്ക്കുള്ള മറുപടി വരെ: ഇന്നത്തെ സിനിമാ വാര്‍ത്തകള്‍

ജോണ്‍ പോള്‍ രാജും ശ്യാം സൂര്യയും സംയുക്തമായിട്ടാണ് ഫ്രണ്ട്ഷിപ്പ് സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റിലാണ് ഫ്രണ്ട്ഷിപ്പിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ സാഹചര്യമായതിനാല്‍ തിയ്യറ്റര്‍ റിലീസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൂടാതെ ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ മറ്റു ചില പ്രമുഖ താരങ്ങളും ഫ്രണ്ട്ഷിപ്പില്‍ അണിനിരക്കുന്നുണ്ടെന്നാണ് സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook