മുംബൈ : ആര്‍ത്തവത്തിന്‍റെ ആദ്യനാളില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കേണ്ടതുണ്ടോ ? ഉണ്ട് എന്നാണ് മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘കള്‍ച്ചര്‍ മെഷീന്‍’ എന്ന കമ്പനി വിശ്വസിക്കുന്നത്. എഴുപത്തിയഞ്ച് സ്ത്രീ ജീവനക്കാരുള്ള കമ്പനി ഈ ജൂലൈയോടെ അതൊരു പോളിസിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇനി ആര്‍ത്തവത്തിന്‍റെ ആദ്യ നാളില്‍ ലീവെടുക്കുന്നതിനു മറ്റു കാരണങ്ങള്‍ കണ്ടുപിടിക്കേണ്ടതില്ല എന്നു പറഞ്ഞാണ് സ്ത്രീ ജീവനക്കാര്‍ ആശ്വസിക്കുന്നത്.

ഇതേ ആവശ്യം നിയമമാക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് കമ്പനി മാനവ വിഭവ വികസന മന്ത്രാലയത്തിനും വനിതാ-ശിശു വികസന മന്ത്രാലയത്തിനും അഭ്യര്‍ത്ഥന നല്‍കുവാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതിനായ് ചേഞ്ച്.ഓര്‍ഗില്‍ (change.org) ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ നടന്നുവരികയാണ്.

പല വിദേശരാഷ്ട്രങ്ങളിലും തൊഴില്‍മേഖലയില്‍ ഇത്തരത്തിലൊരു നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. ഇത് ഇന്ത്യയിലും കൊണ്ടുവരേണ്ടതായുണ്ട് എന്നാണ് കമ്പനിയുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ